scooter-moshanam

TOPICS COVERED

ജയിലില്‍ നിന്നിറങ്ങി വരുന്ന വഴി സ്കൂട്ടര്‍ മോഷ്ടിച്ചയാള്‍ പിറ്റേദിവസം വീണ്ടും ജയിലിലായി. തിരുവനന്തപുരം പാലോടാണ് കാര്‍ മോഷണക്കേസില്‍ ജാമ്യത്തിലിറങ്ങിയാള്‍ സ്കൂട്ടര്‍ മോഷണക്കേസില്‍ വീണ്ടും പിടിയിലാകുന്നത്.

 

ഈ കാണുന്നയാള്‍ പാലോട് ബൗണ്ടര്‍മുക്ക് സ്വദേശി സഞ്ജു. ഒന്നര മാസമായി പൂജപ്പുര സെന്‍ട്രല്‍ ജയിലിലായിരുന്നു. ജാമ്യം കിട്ടി ബസ് കയറി സ്വന്തം നാട്ടില്‍ വന്നിറങ്ങിയത്. സൂക്ഷിച്ച് നോക്കിയപ്പോള്‍ റോഡരുകില്‍ ഒരു സ്കൂട്ടര്‍. പിന്നെ അവിടെ കറങ്ങിത്തിരിഞ്ഞ് നിന്ന്...നാലുപാടും നോക്കി. ആരും കാണുന്നില്ലായെന്ന് കരുതി സ്കൂട്ടറില്‍ കയറിയിരുന്നു. സ്വന്തം വണ്ടിയോടിച്ച് പോകുംപോലെ ഒറ്റപോക്ക്..

ആരും കാണുന്നില്ലായെന്നുള്ള ചിന്ത തെറ്റി. എല്ലാം തൊട്ടടുത്ത കടയിെല സി.സി.ടി.വി കണ്ടു. സ്കൂട്ടറിന്റെ ഉടമ പരാതി കൊടുത്തപ്പോള്‍ പാലോട് പൊലീസിന് ഒട്ടും കഷ്ടപ്പെടേണ്ടിവന്നില്ല. സഞ്ജുവിന്റെ വീട്ടില്‍പോയി കയ്യോടെ പൊക്കി. അങ്ങിനെ ജയിലില്‍ നിന്നിറങ്ങി ഒരു ദിവസം തികയും മുന്‍പ് വീണ്ടും ജയിലിലെത്തി. ജയില്‍ സഞ്ചുവിന് പുത്തരിയില്ല. കഴിഞ്ഞമാസം പാങ്ങോട് നിന്ന് പൊലീസുകാരന്റെ കാര്‍ മോഷ്ടിച്ചിട്ടാണ് ജയിലില്‍ കയറിയത്. കൊല്ലം, തിരുവനന്തപുരം ജില്ലകളിലായി പത്തിലേറെ മോഷണക്കേസുകളില്‍ ഇതിന് മുന്‍പും പലതവണ പിടിയിലായിട്ടുമുണ്ട്.

Trivandrum thief arrest: