new-born-death-alappuzha

ആലപ്പുഴയിലെ നവജാത ശിശുവിന്‍റെ മരണത്തില്‍ യുവതിയെയും സുഹൃത്തിനെയും റിമാന്‍ഡ് ചെയ്തു. യുവതി ആശുപത്രിയില്‍ പൊലീസ് കാവലില്‍ തുടരും. മൃതദേഹം മറവു ചെയ്ത തോമസ് ജോസഫിനെയാണ് റിമാന്‍ഡ് ചെയ്തത്. മൃതദേഹം മറവു ചെയ്യാന്‍ സഹായിച്ച സുഹൃത്ത് അശോക് ജോസഫിന്‍റെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

അതേസമയം, കേസിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരുന്നതോടെ കൂടുതൽ വ്യക്തത ഉണ്ടാകും. കുഞ്ഞിനെ കൊലപ്പെടുത്തിയതാണോ പ്രസവത്തോടെ മരിച്ചതാണോ എന്നാണ് ഉറപ്പിക്കേണ്ടത്. കുഞ്ഞിന്‍റെ പോസ്റ്റ് മോർട്ടം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ നടത്തും. പൂച്ചാക്കൽ സ്വദേശിനിയായ യുവതി പ്രസവിച്ച കുഞ്ഞാണ് മരിച്ചത്. 

അവിവാഹിതയായ യുവതി വയറ്റുവേദനയെയും രക്തസ്രാവത്തെയും തുടർന്നാണ് കഴിഞ്ഞ ആഴ്ച്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയത്. വയറുവേദനയാണെന്ന് മാത്രമാണ് ഡോക്ടറോ പറഞ്ഞത്. സംശയം തോന്നി കൂടുതൽ ചോദ്യം ചെയ്തപ്പോള്‍ പ്രസവിച്ചെന്നും അമ്മ തൊട്ടിലിൽ കുഞ്ഞിനെ ഉപേക്ഷിച്ചുവെന്നാണ് പറഞ്ഞത്. എന്നാല്‍ പിന്നീട് പ്രസവത്തോടെ മരിച്ചു എന്നായി. തുടർന്ന് ആശുപത്രിയിൽ നിന്നു വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. യുവതിയുമായി അടുപ്പത്തിലായിരുന്ന തകഴി സ്വദേശി തോമസ് ഔസേഫ്, ഇയാളുടെ സുഹൃത്ത് എന്നിവര്‍ ചേര്‍ന്നാണ് മൃതദേഹം കുഴിച്ചിട്ടത്. തോമസിന്‍റെ സാന്നിധ്യത്തിലാണ് മൃതദേഹം പുറത്തെടുത്തത്. രാജസ്ഥാനിൽ പഠിച്ചു കൊണ്ടിരുന്നപ്പോഴാണ് പെൺകുട്ടിയും തോമസുമായി പ്രണയത്തിലായത്. ഒന്നര വർഷമായി ഇവർ അടുപ്പത്തിലാണെന്ന് പൊലിസ് പറഞ്ഞു. 

ENGLISH SUMMARY:

Mother and her friend were remanded in connection with the death of a new born baby in Alappuzha.