കോഴിക്കോട് കൊടിയത്തൂരില്‍ അക്ഷയ സെന്‍റര്‍ ഉടമയെ ക്രൂരമായി മർദിച്ച കേസില്‍ മുഖ്യപ്രതി പിടിയില്‍. അരിക്കോട് സ്വദേശി റഫീഖുള്ളയാണ് ഹൈദരാബാദ് എയർപോട്ടില്‍ നിന്ന് അറസ്റ്റിലായത്. പാഴൂർ സ്വദേശി ആബിദിനെയാണ് റഫീഖിന്‍റെ നേതൃത്വത്തിലുള്ള നാലംഗസംഘം അക്ഷയാസെന്‍ററില്‍ കയറി ആക്രമിച്ചത്.
ഏറെക്കാലമായി ചുള്ളിക്കാപറമ്പില്‍ അക്ഷയാ സെന്‍റർ നടത്തുകയാണ് ആബിദ്. കഴിഞ്ഞ ശനിയാഴ്ചയാണ് റഫീഖും മറ്റ് മൂന്ന് പേരും സെന്‍ററില്‍ എത്തി ആബിദിനെ ബലമായി പിടിച്ചിറക്കി കൊണ്ടുപോകുന്നത്. കാറിന് അകത്ത് കയറ്റിയും പലയിടങ്ങളില്‍ ഇറക്കി നിർത്തിയും ക്രൂരമായി മർദിച്ചു.
റഫീഖിന്‍റെ സഹോദരന്‍റെ വീട്ടില്‍ കൊണ്ടുപോയിയും മർദിച്ചു.റഫീഖും കുടുംബവും ആയി നല്ല സൌഹൃദത്തിലായിരുന്നു എന്നും എന്താണ് ആക്രമണത്തിന്‍റെ കാരണമെന്ന് അറയില്ലെന്നും ആബിദ് പറയുന്നു. തലയ്ക്കും നട്ടെലിനും ഗുരുതരമായി പരുക്കേറ്റ ആബിദ് മുക്കം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മുക്കം പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെയും ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.