gold-kidnap

തിരുവനന്തപുരത്ത് നിന്ന് സ്വർണ്ണ കടത്ത് സംഘത്തിലെ യുവാവിനെ തട്ടിക്കൊണ്ടു പോയ കേസിൽ പ്രതികൾ കീഴടങ്ങി. ഒന്ന് മുതൽ അഞ്ചു വരെയുള്ള പ്രതികളാണ് വഞ്ചിയൂർ സ്റ്റേഷനിലെത്തി കീഴടങ്ങിയത്. പ്രതികളായ തിരുവനന്തപുരം വള്ളക്കടവ് സ്വദേശികളായ ഹക്കിം, നിഷാദ്, ഷഫീക്ക്, സെയ്ദ് അബ്‌ദുൾ സലാം, മാഹീൻ എന്നിവരാണ് വഞ്ചിയൂർ പോലീസിൽ കീഴടങ്ങിയത്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഒാട്ടോയിൽവന്ന സ്വർണ്ണക്കടത്ത് സംഘാംഗമായ തിരുനെൽവേലി സ്വദേശി ഉമറിനെ ആണ് കഴിഞ്ഞ ദിവസം പ്രതികൾ സംഘം ചേർന്ന് തട്ടിക്കൊണ്ടുപോയത്.

 

പിടിയിലാകുമെന്ന് ഉറപ്പായത്തോടെയാണ് പ്രതികൾ പോലീസിൽ കീഴടങ്ങാൻ തീരുമാനിച്ചത്. സ്വര്‍ണക്കടത്തു സംഘങ്ങള്‍ തമ്മിലുള്ള വൈരാഗ്യമാണ് തട്ടിക്കൊണ്ടുപോകലിന് കാരണമായത്. മുഹമ്മദ് ഉമർ തുടർച്ചയായിതിരുവനന്തപുരത്ത് എത്തുന്നതും സ്വർണ്ണ കടത്ത് വിവരങ്ങളും, തട്ടിക്കൊണ്ടു പോയ പ്രതികൾ നിരീക്ഷിച്ചിരുന്നു. ഇതിൽ ഒന്നാം പ്രതി ഹക്കീ വിമാനത്താവളത്തിന് സമീപം കട നടത്തുകയാണ്. ഇവിടെ സ്ഥിരം സന്ദർശകനായഉമറിന്റെ വിവരങ്ങൾ ശേഖരിച്ച ശേഷമാണ് തട്ടികൊണ്ടുപോയി സ്വർണ്ണം കൈക്കലാക്കാമെന്ന് ഇവർതീരുമാനിക്കുന്നത്. സിംഗപ്പൂരില്‍ നിന്നുള്ള വിമാനത്തിലെത്തുന്ന സ്വര്‍ണം വിമാനത്താവളത്തില്‍ നിന്ന്പുറത്തേക്ക് എത്തിക്കാനാണ് ഉമര്‍ തിരുവനന്തപുരത്തെത്തിയതെങ്കിലും സ്വര്‍ണം കസ്റ്റംസ് തടഞ്ഞതോടെ പദ്ധതിപൊളിഞ്ഞു. 

ഇതിന് ശേഷം തിരികെ നാട്ടിലേക്ക് പോകുന്നതിനിടെയാണ് കാറിലെത്തിയ സ്വർണ്ണ കടത്ത് സംഘംഉമറിനെ തട്ടിക്കൊണ്ടുപോയത്. ഉമറിന്റെ കയ്യിലെ സ്വര്‍ണം തട്ടിയെടുക്കാനാണ് എതിര്‍സംഘംതട്ടിക്കൊണ്ടുപോയത്. എന്നാല്‍ ഉമറിന്റെ കയ്യില്‍ സ്വര്‍ണമില്ലെന്ന് കണ്ടതോടെ വഴിയില്‍ഇറക്കിവിടുകയായിരുന്നു. 

ENGLISH SUMMARY:

The accused surrendered in the case of the kidnapping of a youth belonging to a gold smuggling gang