sindhu-muarder-arrest-thrissur

തൃശൂര്‍ കുന്നങ്കുളത്ത് വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ബന്ധു പിടിയില്‍. ആര്‍ത്താറ്റ് മണികണ്ഠന്‍റെ ഭാര്യ സിന്ധുവാണ് കൊല്ലപ്പെട്ടത്. പ്രതി മുതുവറ സ്വദേശി കണ്ണനെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി. സിന്ധുവിന്റെ സഹോദരിയുടെ ഭര്‍ത്താവാണ് കണ്ണന്‍. വൈകിട്ട് ഏഴോടെ ഭര്‍ത്താവ് പുറത്തേക്ക് പോയ സമയത്താണ് കൊലപാതകം. സിന്ധുവിന്റെ നഷ്ടപ്പെട്ട സ്വര്‍ണാഭരണങ്ങള്‍ പ്രതിയില്‍ നിന്ന് കണ്ടെടുത്തിരുന്നു. കഴുത്ത് അറുത്തുമാറ്റിയ നിലയിലായിരുന്നു സിന്ധുവിന്‍റെ മൃതദേഹം. വീടിനോട് ചേർന്ന് ധാന്യങ്ങൾ പൊടിക്കുന്ന മില്ല് നടത്തുകയായിരുന്നു ഇവർ.

 
ENGLISH SUMMARY:

Sindhu, wife of Manikandan was brutally murdered in her home in Kunnamkulam, Thrissur. The accused, Kannan, Sindhu’s sister's husband, was apprehended by locals and handed over to the police.