തിരുവല്ലയിൽ ഒപ്പം താമസിച്ചിരുന്ന യുവതിയുടെ അഞ്ചുമാസം പ്രായമുള്ള ഗർഭസ്ഥ ശിശുവിനെ തൊഴിച്ചുകൊന്ന സംഭവത്തിൽ യുവാവ് അറസ്റ്റിൽ. തിരുവല്ല പൊടിയാടി കാരാത്ര കോളനിയിൽ വിഷ്ണു ബിജുവാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയാണ് കുഞ്ഞ് മരണപ്പെട്ടത്.

വിഷ്ണുവിന് മറ്റൊരു യുവതിയുമായി ബന്ധമുണ്ടായിരുന്നു. ഈ ബന്ധം തുടരാനായി ഗര്‍ഭിണിയായ യുവതിയേയും കുഞ്ഞിനേയും ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യം. ഒളിവില്‍ പോയ പ്രതിയെ പൊലീസ് പിന്നീട് കണ്ടെത്തുകയായിരുന്നു.

ENGLISH SUMMARY:

Pregnant woman was attacked by her partner. Baby was killed.