പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്ന് ഒരാഴ്ചമുന്പ് ചാടിപ്പോയ കൊലക്കേസ് പ്രതി പിടിയില്‍. ഇടുക്കി സ്വദേശി മണികണ്ഠനെ മധുരയില്‍നിന്നാണ് പിടികൂടിയത്. 2014ല്‍ ഇടുക്കി വണ്ടൻമേട്ടില് അന്നലക്ഷ്മിയെന്ന യുവതിയെ കുത്തിക്കൊന്ന കേസിലാണ് മണികണ്ഠൻ അറസ്റ്റിലായത്. ഇയാള്‍ക്കൊപ്പം ജീവിക്കാനുള്ള ക്ഷണം നിരസിച്ചതായിരുന്നു കൊലയ്ക്ക് 2019ല്‍ പരോളിലിറങ്ങി മുങ്ങിയ മണികണ്ഠനെ പിന്നീട് പൊലീസ് പിടികൂടി.