idukki

TOPICS COVERED

ഇടുക്കി പീരുമേട്ടിൽ മന്ത്രവാദി ചമഞ്ഞ് സ്വർണ്ണം തട്ടിയെടുത്ത പ്രതി അറസ്റ്റിൽ. തേനി പെരിയകുളം സ്വദേശി ഭൂപതിയാണ് അറസ്റ്റിലായത്. കുട്ടികൾ മാത്രമുള്ള വീട്ടിലെത്തി ഇന്നലെയാണ് ഭൂപതി തട്ടിപ്പ് നടത്തിയത്

 

ഹെലിബറിയ എസ്റ്റേറ്റ് ഒന്നാം ഡിവിഷനിൽ തോട്ടം തൊഴിലാളികൾ താമസിക്കുന്ന മേഖലയിലെത്തിയാണ് ഭൂപതി തട്ടിപ്പ് നടത്തിയത്. മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയത്ത് കാഷായ വേഷം ധരിച്ചെത്തിയ പ്രതി മന്ത്രവാദിയാണെന്ന്  കുട്ടികളോട് പറഞ്ഞു. മാതാപിതാക്കൾക്ക് ആപത്ത് വരുമെന്നും ഇതിന് പ്രതിവിധിക്കായി 4000 രൂപ നൽകണമെന്നും ആവശ്യപ്പെട്ടു. ഇത് നൽകാൻ ഇല്ലാത്തതിനാൽ കുട്ടികളുടെ ആഭരണങ്ങൾ വാങ്ങി പ്രതി കടന്നുകളയുകയായിരുന്നു. കുട്ടികൾ അയൽവാസികളെ വിവരമറിയിച്ചതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. പിന്നീട് നാട്ടുകാർ തിരച്ചിൽ നടത്തി രക്ഷപ്പെടാൻ ശ്രമിച്ച ഭൂപതിയെ വഴിയിൽ തടഞ്ഞു പീരുമേട് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.  തട്ടിപ്പ് സംഘത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

ENGLISH SUMMARY:

Accused of stealing gold in Peerumet, Idukki arrested