പത്തനംതിട്ട റാന്നിയില്‍ പച്ചക്കറി വ്യാപാരിയെ കൊലപ്പെടുത്തിയത് കടയിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന്. പ്രതികളിലൊരാള്‍ കാരറ്റ് എടുത്ത് വെറുതെ കടിച്ചത് കടയിലെ ജീവനക്കാരി മഹാലക്ഷ്മി ചോദ്യം ചെയ്തു.
ഇതില്‍ പ്രകോപിതരായ പ്രതികള്‍ പോയെങ്കിലും തിരിച്ചെത്തി ആക്രമിക്കുകയായിരുന്നു. തടസ്സം പിടിക്കാന്‍ എത്തിയപ്പോഴാണ് കട ഉടമ അനിലിനെ കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ മഹാലക്ഷ്മിക്കും പരുക്കേറ്റു. റാന്നി സ്വദേശികളായ പ്രദീപ്, രവീന്ദ്രന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.