TOPICS COVERED

കൊച്ചിയില്‍ വിദ്യാര്‍ഥികള്‍ക്ക് ലഹരിമരുന്നുകള്‍ എത്തിച്ച് നല്‍കുന്ന സംഘത്തിലെ കണ്ണികളായ രണ്ട് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍.  തൃശൂര്‍ കയ്പമംഗലം സ്വദേശി അലി ഷക്കീര്‍, ചാവക്കാട് സ്വദേശി ആഷിക് എന്നിവരാണ് പിടിയിലായത്. ഇവര്‍ പഠിച്ചിരുന്ന കോളജിലും നഗരത്തിലെ വിവിധ സ്കൂള്‍, കോളജുകള്‍ കേന്ദ്രീകരിച്ചായിരുന്നു ലഹരിവിതരണം. ഇവര്‍ താമസിച്ചിരുന്ന കാക്കനാട്ടെ വീട്ടില്‍ നിന്ന് ഒരു കിലോ കഞ്ചാവും 29ഗ്രാം ഹാഷിഷ് ഓയിലും കണ്ടെത്തി. ഓപറേഷന്‍ ഡീ ഹണ്ടിന്‍റെ ഭാഗമായി ഡാന്‍സാഫ് സംഘമാണ് പ്രതികളെ പിടികൂടിയത്.