പെണ്‍കുട്ടിയെ ശല്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ വിദ്യാര്‍ഥികള്‍ വെട്ടിക്കൊന്നു. പെണ്‍കുട്ടിയെ ശല്യം ചെയ്തതില്‍ വഴക്ക് പറഞ്ഞതാണ് പ്രകോപനമായത്. ഒഡീഷയിലെ ഭുവനേശ്വറിലെ രഘുനാഥ് നഗറിലാണ് സംഭവം.
കസ്റ്റഡിയിലെടുത്തിട്ടുള്ള രണ്ട് പേരും പ്രായപൂര്‍ത്തിയാകാത്തവരാണ്. 12ാം ക്ലാസ് വിദ്യാര്‍ഥികളാണ് പ്രതികള്‍. രഘുനാഥ് നഗര്‍ സ്വദേശിയായ ജഗത് മല്ലിക്(30) എന്നയാളാണ് കൊല്ലപ്പെട്ടത്. ഓട്ടോ ഡ്രൈവറാണ് ഇയാള്‍.
ഒരു പരിപാടിയില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ജഗത് മല്ലിക്കിന്റെ വാഹനം പ്രതികള്‍ തടഞ്ഞു. പിന്നാലെ പ്രതികളും ജഗതും തമ്മില്‍ വാക്കേറ്റമുണ്ടായി. നിരവധി തവണ വെട്ടേറ്റ് റോഡില്‍ ചോരവാര്‍ന്ന് കിടക്കുകയായിരുന്നു ഇയാള്‍. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.