TOPICS COVERED

പിഎസ്‌സി പരീക്ഷയ്ക്ക് തയാറെടുത്തിരുന്ന യുവതി ഭര്‍തൃവീട്ടില്‍ മരിച്ചതില്‍ ദൂരൂഹത ആരോപിച്ച് കുടുംബം. പത്തനംതിട്ട തോന്ന്യാമലയിലെ റോയിയുടെ ഭാര്യ ജിബിമോള്‍ ചാക്കോയുടെ മരണത്തിലാണ് സംശയം. ആറന്‍മുള പൊലീസ് മരണത്തില്‍ അന്വേഷണം തുടങ്ങി.ശനിയാഴ്ചത്തെ  പരീക്ഷയ്ക്കുള്ള തയാറെടുപ്പില്‍ ആയിരുന്നു ജിബിമോള്‍. പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് വരുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ ബുധനാഴ്ച ഉച്ചയ്ക്ക് സഹോദരി ഭര്‍ത്താവിന് ജിബി മോള്‍ക്ക് അസുഖമാണെന്ന അറിയിപ്പ് വന്നു. പക്ഷെ സ്ഥലത്ത് എത്തിയപ്പോള്‍ അറിഞ്ഞത് മരണമാണ്

12 വര്‍ഷം മുന്‍പായിരുന്നു വിവാഹം. കുട്ടികളില്ലാത്തതില്‍ മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. കേരളത്തിന് പുറത്ത് ജോലിയുള്ള ഭര്‍ത്താവ് വീട്ടിലെത്തി ഒരാഴ്ചയ്ക്കുള്ളിലാണ് മരണം. കാരണത്തെക്കുറിച്ച് ഭര്‍ത്താവോ വീട്ടുകാരോ പറയുന്നില്ല എന്നാണ് ആരോപണം. ദാമ്പത്യ പ്രശ്നങ്ങളെക്കുറിച്ച് ആര്‍ക്കും അറിവില്ല. പ്രശ്നങ്ങള്‍ ഇല്ലായിരുന്നുവെന്ന് ജിബി മോളുടെ ഭര്‍ത്താവ് റോയി പറഞ്ഞു. അത്മഹത്യയുടെ കാരണം അറിയില്ലെന്നും അന്വേഷണവുമായി സഹകരിക്കും എന്നും അദ്ദേഹം പറഞ്ഞു.

ENGLISH SUMMARY:

Young woman preparing for PSC exam dies at husband's house; The family alleges alienation