police-injury

TOPICS COVERED

തൃശൂര്‍ അന്തിക്കാട് ലഹരിക്കടത്ത് പിടികൂടാന്‍ പോയ പൊലീസ് ഉദ്യോഗസ്ഥന്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കാറില്‍ എത്തിയ പ്രതി പൊലീസ് ഉദ്യോഗസ്ഥനു നേരെ പാഞ്ഞടുക്കുകയായിരുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

കഴിഞ്ഞ ഞായറാഴ്ച രാവിലെയായിരുന്നു നാടകീയ സംഭവങ്ങള്‍. അന്തിക്കാട് പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ ലഹരിക്കടത്ത് പിടിക്കാന്‍ പോയതായിരുന്നു ലഹരിവിരുദ്ധ സ്ക്വാഡിലെ എസ്ഐ ടി.ആര്‍.ഷൈനും സഹപ്രവര്‍ത്തകരും. ബൈക്കിലായിരുന്നു യാത്ര. കാറില്‍ സഞ്ചരിച്ചിരുന്ന പാലാഴി സ്വദേശി പവന്‍ദാസിനെ പിടികൂടാനായിരുന്നു പദ്ധതി. പൊലീസിനെ കണ്ടതും കാറു കൊണ്ട് ഇടിപ്പിക്കാന്‍ ശ്രമിച്ചു. തെറിച്ചുവീണ എസ്ഐയ്ക്കു തോളിനു പരുക്കേറ്റു. പ്രാഥമിക ചികില്‍സയ്ക്കു ശേഷം വീട്ടില്‍ വിശ്രമത്തിലാണ് എസ്ഐ.

സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ട പ്രതിയെ പിന്നീട് പിടികൂടി. പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിന് കേസെടുത്തു. നേരത്തെ വിവിധ കേസുകളില്‍ പ്രതിയാണ് പവന്‍ദാസെന്ന് പൊലീസ് പറഞ്ഞു. എസ്ഐയ്ക്കു ഗുണ്ടാസംഘത്തില്‍ നിന്ന് വധഭീഷണിയുമുണ്ട്. പൊലീസ് സുരക്ഷയും ഏര്‍പ്പെടുത്തി.