viyyur-jail

TOPICS COVERED

കാപ്പ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന മകന് കഞ്ചാവ് നല്‍കാനെത്തിയ അമ്മ തൃശൂര്‍ വിയ്യൂരില്‍ അറസ്റ്റിലായി. അമ്മയുടെ ബാഗില്‍ നിന്ന് എണ്‍പതു ഗ്രാം കഞ്ചാവ് എക്സൈസ് സംഘം കണ്ടെടുത്തു

 

തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ ഹരികൃഷ്ണന്‍ കാപ്പ ചുമത്തപ്പെട്ട് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. അമ്മ ലത മകനെ കാണാനായി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ വന്നു. മകന് കഞ്ചാവ് കൈമാറാനാണ് അമ്മയുടെ വരവെന്ന് എക്സൈസിന് അജ്ഞാത സന്ദേശം കിട്ടി. അങ്ങനെയാണ്, ലതയുടെ ബാഗ് പരിശോധിച്ചപ്പോള്‍ എണ്‍പതു ഗ്രാം കഞ്ചാവ് കണ്ടെടുത്തത്. 

അളവ് കുറവായതിനാല്‍ കയ്യോടെ ജാമ്യം നല്‍കി. കഞ്ചാവ് നല്‍കിയത് മകന്റെ സുഹൃത്തുക്കളാണെന്ന് എക്സൈസ് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. കഞ്ചാവ് ആണെന്ന് പറഞ്ഞുതന്നെയാണ് സുഹൃത്തുക്കള്‍ ഇതു കൈമാറിയത്. മകന്റെ ഭാര്യയും ഒപ്പമുണ്ടായിരുന്നു. ഒട്ടേറെ കേസുകളില്‍ പ്രതിയാണ് ഹരികൃഷ്ണന്‍.