TOPICS COVERED

കോഴിക്കോട് താമസമാക്കിയ രാജസ്ഥാന്‍കാരനായ ഡോക്ടറില്‍ നിന്ന് നാലുകോടി രൂപ തട്ടിയെടുത്തത് രാജ്യാന്തര ബന്ധമുള്ള മലയാളികള്‍ ഉള്‍പ്പെട്ട വന്‍ശൃംഖല. പണം തട്ടിയെടുക്കാന്‍ ഉപയോഗിച്ച അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് സൈബര്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കിയെങ്കിലും പ്രതികളെക്കുറിച്ച് കാര്യമായ വിവരങ്ങളില്ല. 

ഒന്നും രണ്ടുമല്ല, നാല് കോടി രൂപയാണ് ഡോക്ടറെ പറഞ്ഞുപറ്റിച്ച് തട്ടിപ്പുസംഘം കവര്‍ന്നത്. ഇതിനായി പല മാര്‍ഗങ്ങള്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചു.  ഒടുവില്‍ പണം നല്‍കാനില്ലാതെ സ്വര്‍ണം പണയം വയ്ക്കാനൊരുങ്ങിയപ്പോഴാണ് ഡോക്ടറുടെ മകന്‍ വിവരം അറിയുന്നത്. തട്ടിപ്പ് പുറത്താവുന്നതും അങ്ങനെയാണ്.  തട്ടിപ്പിന് പിന്നില്‍ രാജ്യാന്തരബന്ധമുള്ള വന്‍ ശൃംഖലയാണ്. ഇതില്‍ മലയാളികളും ഉള്‍പ്പെടുന്നു. ഇവരെ കുറിച്ച് ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും അന്വേഷണം കാര്യമായി മുന്നോട്ട് പോയിട്ടില്ല. ദിനംപ്രതിയെന്നോണം സൈബര്‍ തട്ടിപ്പുകള്‍ നടന്നിട്ടും ആരും പാഠം പഠിക്കുന്നില്ല. നാണക്കേട് ഭയന്ന് ഭൂരിഭാഗം പേരും വിവരം മറച്ചുവയ്ക്കുന്നു. ഇതാണ് തട്ടിപ്പ് സംഘത്തിന് സഹായമാകുന്നതും.

ENGLISH SUMMARY:

A big chain involving Malayalees with international connections stole four crore rupees from a doctor from Rajasthan