അമ്മ അമ്പലങ്ങളില്‍ പോയതാകാം എന്നാണ് കരുതിയതെന്ന് സുഭദ്രയുടെ മകന് രാധാകൃഷ്ണന്. തിരിച്ചുവരാതായതോടെയാണ് ഏഴാം തീയതി പരാതി നല്‍കിയത്. അമ്മയുമായി പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും മകന്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
കൊച്ചി കടവന്ത്രയില്‍നിന്ന് കാണാതായ സുഭദ്രയെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം. ആലപ്പുഴ കലവൂര്‍ കോര്‍ത്തുശേരിയില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ സുഭദ്രയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കുഴിച്ചിട്ടനിലയില്‍ കണ്ടെത്തി. കാട്ടൂര്‍ സ്വദേശികളായ മാത്യുസ്– ശര്‍മിള ദമ്പതികള്‍ താമസിക്കുന്ന വീടിന്റെ ശുചിമുറിയോട് ചേര്‍ന്നായിരുന്നു മൃതദേഹം. മാത്യുസും ശര്‍മിളയും ഒളിവിലാണ്.
കഴിഞ്ഞമാസം ഏഴിനാണ് സുഭദ്രയെ കാണാനില്ലെന്ന്കാട്ടി മക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. സുഭദ്രയുമായി അടുപ്പമുള്ളവരിലേക്ക് നീണ്ട അന്വേഷണമാണ് ആലപ്പുഴയിലെ ദമ്പതികളിലേക്കെത്തിയത്. വയോധികയെ ദമ്പതികളുടെ വീട്ടില്‍ കണ്ടിരുന്നതായി നാട്ടുകാര്‍ വിവരം നല്‍കിയതിന് പിന്നാലെയാണ് വിശദമായ പരിശോധന നടത്തിയത്.