Representative image

TOPICS COVERED

മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആദിവാസി കുട്ടികള്‍ തൂങ്ങിമരിച്ച നിലയില്‍. പതിനേഴുകാരനും പതിനഞ്ചുകാരനുമാണ് മൂത്തേടത്ത് മരണപ്പെട്ടത്. കൽക്കുളം തീക്കടി നഗറിലെ വീട്ടിനകത്താണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും ഒരു കയര്‍ കൂട്ടിക്കെട്ടി തൂങ്ങിയ നിലയിലെന്ന് പൊലീസ്. കഴിഞ്ഞ മാസം ഇരുവരും വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.