എളമക്കരയില്‍ ഇന്നലെ പുലര്‍ച്ചെ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. മരിച്ച പ്രവീണിന്റെ ശരീരത്തിലാകമാനം കണ്ടെത്തിയ മുറിവുകളാണ് കൊലപാതകമെന്ന സംശയം ബലപ്പെടുത്തുന്നത്. മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തില്‍ കൊല്ലം സ്വദേശിയായ ഷമീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൃപ്പൂണിത്തുറ സ്വദേശിയായ മറ്റൊരാളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മരിച്ച പ്രവീണിന്‍റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടത്തും. ഇന്നലെ രാത്രിയോടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു.