vadakara-bank

TOPICS COVERED

ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ സ്വർണം തട്ടിയെടുത്ത കേസില്‍ ഇടനിലക്കാരനായ കാർത്തിക്കിനായി ക്രൈം ബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ഇയാളെ പിടികൂടിയാല്‍ മാത്രമേ ശേഷിച്ച സ്വർണം എവിടെയെന്ന്  കണ്ടെത്താന്‍ കഴിയുവെന്നാണ് നിഗമനം. 18 കിലോ സ്വർണമാണ് ഇനിയും കണ്ടെടുക്കാനുള്ളത്.  വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

മുഖ്യ പ്രതി മുൻ മാനേജർ മധാ ജയകുമാർ തട്ടിയെടുത്ത സ്വർണം,  ബിനാമി ഇടപാടിൽ പണയപെടുത്തിയ കാർത്തിനായി തമിഴ്നാട്ടിലാകെ വല വിരിച്ചെങ്കിലും കണ്ടെത്താനായിട്ടില്ല. ഇതോടെയാണ് ഇയാൾക്കായി ക്രൈം ബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.മധ അറസ്റ്റിലായതോടെ ഫോണ്‍ ഒാഫാക്കി കാര്‍ത്തിക് ഒളിവില്‍ പോയിരുന്നു. 

കാര്‍ത്തിക്കിനായി അന്വേഷണം വഴിമുട്ടിയതോടെ മധ ജയകുമാറിന്റ പൊലീസ് കസ്റ്റഡിയും നീട്ടിച്ചോദിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് അന്വേഷണസംഘം.

സൈബർ സെല്ലിന്റ സഹായത്തോടെയാണ് നിലയിൽ കാര്‍ത്തിക്കിനായുള്ള അന്വേഷണം നടക്കുന്നത്. ഇയാളുടെ സാമ്പത്തിക ഇടപാടുകളും സൗഹൃദങ്ങളും പരിശോധിച്ചുവരികയാണ്.

 26.24 കിലോഗ്രം സ്വര്‍ണ്ണമാണ് മധ ജയകുമാര്‍ ആകെ കവര്‍ന്നത്. ‌‌ഇതില്‍ എട്ടുകിലോ സ്വര്‍ണമാണ് ഇതുവരെ കണ്ടെടുത്തത്. തിരുപ്പൂരിൽ പല ആളുകളുടെ പേരിൽ കാര്‍ത്തിക് പണയം വച്ച ഒന്നര കിലോ സ്വര്‍ണ്ണമാണ് ഏറ്റവും ഒടുവില്‍ കണ്ടെടുത്തത്. മധയേയും കാര്‍ത്തിക്കിനേയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്താലേ ശേഷിക്കുന്ന സ്വര്‍ണം എവിടെയെന്ന് കണ്ടെത്താകു.