കൊല്ലം മൈനാഗപ്പള്ളിയില്‍ വീട്ടമ്മയെ കാറിടിച്ച് കൊന്ന കേസിലെ രണ്ടാംപ്രതി നെയ്യാറ്റിന്‍കര സ്വദേശിനി ഡോക്ടര്‍ ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ ശാസ്താംകോട്ട ജു‍ഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് തളളി. പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ അപേക്ഷ പരിഗണിച്ച കോടതി നാളെ വാദം കേള്‍ക്കും. അതേസമയം മകള്‍ നിരപരാധിയാണെന്ന് ശ്രീക്കുട്ടിയുടെ അമ്മ പറഞ്ഞു. ശ്രീകുട്ടി മദ്യപിക്കാറില്ല. അജ്മല്‍ ബോധപൂര്‍വ്വം കുടുക്കിയതാകാനാണ് സാധ്യത. ഇതിന് പിന്നില്‍ ശ്രീക്കുട്ടിയുടെ ഭര്‍ത്താവ് സോണിയുടെ പങ്ക് അന്വേഷിക്കണം മകളെ കേസില്‍ അകടപ്പെടുത്തിയതാകാമെന്നും അമ്മ മനോരമന്യൂസിനോട് പറഞ്ഞു.

ENGLISH SUMMARY:

Housewife hit by car case: Sreekutti's bail plea rejected