Adimaly-Theft-

TOPICS COVERED

ഇടുക്കി അടിമാലിയിൽ മോഹവില വാഗ്ദാനം ചെയ്ത് കർഷകരിൽ നിന്ന് ഏലയ്ക്ക തട്ടിയ കേസിൽ ഇടനിലക്കാര്‍ക്കെതിരെ അന്വേഷണത്തിന് ഒരുങ്ങി അടിമാലി പൊലീസ്. കേസിൽ പിടിയിലായ പാലക്കാട് സ്വദേശി മുഹമ്മദ് നാസറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. 15 കോടിയോളം രൂപ ഇയാൾ കർഷകരിൽ നിന്ന് തട്ടിയെടുത്തെന്നാണ് പ്രാഥമികനിഗമനം.

 

അടിമാലിയിൽ ഏജൻസിയിട്ടാണ് പാലക്കാട് സ്വദേശിയായ മുഹമ്മദ് നാസർ തട്ടിപ്പ് നടത്തിയത്. ഏലക്കായ്ക്ക് വിപണി വിലയേക്കാൾ കൂടുതൽ വില വാഗ്ദാനം ചെയ്ത് ഏലയ്ക്ക സംഭരിക്കുകയും പിന്നീട് പണം നൽകാതിരിക്കുകയുമായിരുന്നു. ആദ്യം കൂടുതൽ പണം നൽകി കർഷകരെ വിശ്വാസത്തിൽ എടുത്ത ശേഷമായിരുന്നു തട്ടിപ്പ്. ഏലക്ക സംഭരിച്ച് രണ്ടുമാസം പിന്നിട്ടിട്ടും  പണം നൽകാതിരുന്നതോടെ ജില്ലയുടെ വിവിധ മേഖലകളിൽ നിന്നായി കർഷകർ ജില്ലാ പൊലീസ് മേധാവിക്കും വിവിധ സ്റ്റേഷനുകളിലും പരാതി നൽകി. തുടർന്ന് പൊലീസ് അന്വേഷണം തുടങ്ങിയതോടെ പ്രതി ഒളിവിൽ പോവുകയായിരുന്നു. ഇയാളെ പിന്നീട് ആലപ്പുഴയിൽ നിന്നാണ് പിടികൂടിയത്. ജില്ലയുടെ വിവിധ മേഖലകളിൽ നിന്ന് ഏലയ്ക്ക എത്തിച്ചു നൽകാൻ ഇടനിലക്കാർ പ്രവർത്തിച്ചിരുന്നതയി ഇയാൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കമ്മീഷൻ വ്യവസ്ഥയിലാണ് ഇവർ പ്രവർത്തിച്ചിരുന്നത്. കൂടാതെ ഇടനിലക്കാരായി ഡ്രൈവർമാർ പ്രവർത്തിച്ചിരുന്നതായും സൂചനയുണ്ട്. ജില്ലയിൽ നൂറോളം കർഷകർ തട്ടിപ്പിനിരയായെന്നാണ് സൂചന. റിമാൻഡിൽ കഴിയുന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി തലോടിപ്പ് നടത്താനുള്ള ഒരുക്കത്തിലാണ് പൊലീസ്. ഇതോടെ കൂടുതൽ പേർ വലയിലാകുമെന്നാണ് സൂചന.

ENGLISH SUMMARY:

Investigation into the case of Cardamom being stolen from farmers