TOPICS COVERED

കൊല്ലം ഇരവിപുരത്ത് സംഘര്‍ഷത്തിനിടെ മകളുടെ ആണ്‍സുഹൃത്തിനെ പിതാവ് കുത്തിക്കൊന്നു. ഇരവിപുരം സ്വദേശി അരുണ്‍കുമാര്‍(19)ആണ് മരിച്ചത്. ഇരവിപുരം വഞ്ചിക്കോവിൽ സ്വദേശി പ്രസാദ് (44) ശക്‌തികുളങ്ങര പൊലീസിൽ കീഴടങ്ങി. അരുൺ മകളെ ശല്യംചെയ്തെന്ന് ആരോപിച്ച് പ്രസാദും അരുണും തമ്മിൽ ഫോണിലൂടെ വാക്കേറ്റം ഉണ്ടായിരുന്നു. ഇതിന് പിന്നാലെ അരുണും സുഹൃത്തുക്കളും പ്രസാദുമായി സംഘർഷം ഉണ്ടായി. സംഘർഷത്തിനിടെ അരുണിന് കുത്തേൽക്കുകയായിരുന്നു