husband-complained-that-his

TOPICS COVERED

കോഴിക്കോട് എലത്തൂരിൽ ഭാര്യ ജനനേന്ദ്രിയം മുറിച്ചെന്ന പരാതിയുമായി ഭര്‍ത്താവ്. എന്നാല്‍ തന്നെ കള്ളക്കേസിൽ കുടുക്കാൻ ഭർത്താവ് സ്വയം മുറിച്ചതാണെന്ന് ഭാര്യ സിറ്റി െപാലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ പറയുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് തലക്കുളത്തൂര്‍ സ്വദേശിയായ അമ്പത്താറുകാരന്‍ ഭാര്യ ജനനേന്ദ്രിയം മുറിച്ചെന്ന് എലത്തൂര്‍ പൊലീസിനെ വിളിച്ചറിയിക്കുന്നത്. പൊലീസെത്തിയപ്പോള്‍ പരുക്കേറ്റ നിലയിലായിരുന്നു മധ്യവയസ്കനെ കണ്ടത്. എന്നാല്‍ ഭര്‍ത്താവ് സ്വയം ലിംഗം മുറിച്ചെന്നും കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഭാര്യ പറയുന്നു.

 

പത്തുവർഷമായി ക്രൂരമായ ആക്രമണമാണ് ഭര്‍ത്താവില്‍ നിന്ന് താനും രണ്ട് പെൺമക്കളും അനുഭവിക്കുന്നതെന്ന് ഭാര്യ പറയുന്നു. പല തവണ പൊലീസിൽ പരാതി നൽകിയിട്ടും ഫലം കണ്ടില്ലന്നും ഇവര്‍ പറയുന്നു. രണ്ടുപേരുടേയും പരാതികള്‍ വിശദമായി കേട്ട ഏലത്തൂര്‍ പൊലീസ് പ്രഥമിക അന്വേഷണം  ആരംഭിച്ചിട്ടുണ്ട്.

ENGLISH SUMMARY:

Husband complained that his wife had cut her genitals in Elathur, Kozhikode