ksebkuttikattoor

TOPICS COVERED

കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ വഴിയോരത്തെ കടയുടെ തൂണില്‍ നിന്ന്  ഷോക്കേറ്റ് മരിച്ച മുഹമ്മദ് റിജാസിന്റെ കുടുംബം നീതി തേടി കോടതിയിലേക്ക്. അഞ്ചുലക്ഷം രൂപ ധനസഹായമായി നല്‍കിയതല്ലാതെ കുറ്റക്കാരായ കെ എസ്. ഇ ബി ജീവനക്കാര്‍ക്കെതിരെ ഇതുവരെയും നടപടിയെടുക്കാന്‍ തയാറായിട്ടില്ലെന്ന് പിതാവ് അലി മുസലിയാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. 

 

മഴയില്‍ നിന്ന് രക്ഷനേടാന്‍ വഴിയരികിലെ കടയിലേക്ക് കയറി നില്‍ക്കുന്നതിനിടെ, അതിന്റ തൂണില്‍ പിടിച്ചതാണ് ഷോക്കേറ്റ് മരിക്കാന്‍ കാരണമായത്. തൂണില്‍ ഷോക്കുണ്ടെന്ന് കടയുടമ കോവൂര്‍ കെ.എസ്.ഇ.ബിയില്‍ പരാതിപെട്ടിട്ടും, ഉദ്യോഗസ്ഥരെത്തി പരുശോധിക്കുകയല്ലാതെ തുടര്‍നടപടി സ്വീകരിച്ചില്ലെന്ന് കെ.എസ്.ഇ.ബി നടത്തിയ പരുശോധനയില്‍ കണ്ടെത്തിയിരുന്നു. വീഴ്ച്ച കണ്ടെത്തിയിട്ടും കുറ്റക്കാര്‍ക്കെതിരെ ഇതുവരെ നടപടിയുണ്ടായില്ല. 

അഞ്ചുലക്ഷം രൂപ കെ.എസ് ഇ ബി ഉദ്യോഗസ്ഥര്‍ തന്നിട്ടുപോയി. വകുപ്പ് മന്ത്രി ഇതുവരെ ഒന്ന് വിളിക്കാന്‍ പോലും തയാറായിട്ടില്ല. റിജാസിന്റെ ഉമ്മ മകന്‍റെ വേര്‍പാടിനോട് ഇതുവരെ പൊരുത്തപ്പെട്ടിട്ടില്ലന്നും പിതാവ് പറയുന്നു. 

ENGLISH SUMMARY:

Muhammad Rijaz's family went to court seeking justice