കൊച്ചിയില്‍ ചാത്തന്‍സേവയുടെ മറവില്‍ വീട്ടമ്മയെ പീഡിപ്പിച്ചു. തൃശൂര്‍ സ്വദേശിയായ ജ്യോത്സ്യന്‍ പ്രഭാദ് അറസ്റ്റില്‍. കുടുംബപ്രശ്നം പരിഹരിക്കാനെന്ന പേരിലായിരുന്നു പൂജ. വെണ്ണലയില്‍ വച്ചായിരുന്നു വീട്ടമ്മയെ പീഡിപ്പിച്ചത്. പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. സമൂഹമാധ്യമത്തിലെ പരസ്യം കണ്ടാണ് വീട്ടമ്മ ജ്യോത്സ്യനെ ബന്ധപ്പെട്ടത്. തൃശൂരിലെ കേന്ദ്രത്തിൽ മേയിൽ പൂജനടത്തിയിരുന്നു. എന്നാല്‍ ഇത് ഫലംകണ്ടില്ലെന്ന് പറഞ്ഞാണ് യുവതിയെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തുന്നത്. പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്ത ജ്യോത്സ്യനെ റിമാൻഡ് ചെയ്തു.