പിവി അന്‍വറിന്‍റെ ആരോപണങ്ങളില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരെ അന്വേഷണമില്ല. ശശി ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുന്നു എന്നു പറഞ്ഞ സിപിഎം മുഖ്യമന്ത്രിയുടെ നിലപാട് ശരിവച്ചു. എ.ഡി.ജി.പിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഉടന്‍ മാറ്റേണ്ട സാഹചര്യമില്ലെന്നും വിലയിരുത്തല്‍. അന്‍വറിന്‍റെ പരാതിയിലും തല്‍ക്കാലം തുടര്‍നടപടിയില്ല.
മുഖ്യമന്ത്രി വിശ്വസിച്ച് ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങളില്‍ പി. ശശി വീഴ്ച വരുത്തിയെന്നും മന്ത്രിമാരുടെയടക്കം ഫോണുകള്‍ അജിത് കുമാര്‍ ചോര്‍ത്തുകയാണെന്നുമാണ് അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്. പി. ശശി ഇങ്ങനെ മുന്നോട്ട് പോയാല്‍ പാര്‍ട്ടി സംവിധാനങ്ങള്‍ മറുപടി പറയേണ്ടി വരുമെന്നും മുഖ്യമന്ത്രിയെ ഈ കൊലച്ചതിക്ക് വിട്ടുകൊടുക്കില്ലെന്നും അന്‍വര്‍ പറഞ്ഞിരുന്നു.