സ്റ്റുഡന്റ് പൊലീസ് കേഡറ്റിനെ ലൈംഗികമായി പീഡിപ്പിച്ച സബ് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍. തൃശൂര്‍ റൂറല്‍ പൊലീസിലെ എസ്.ഐ: ചന്ദ്രശേഖരനെയാണ് അറസ്റ്റ് ചെയ്തത്. എസ്.ഐ: ചന്ദ്രശേഖരന്‍ മാള സ്റ്റേഷനില്‍ ജോലി ചെയ്യുമ്പോഴായിരുന്നു സ്റ്റുഡന്റ് പൊലീസ് കേഡറ്റിനെ പീഡിപ്പിച്ചത്. രണ്ടു വര്‍ഷം മുമ്പായിരുന്നു ഇത്.
എസ്.പി.സി. വിദ്യാര്‍ഥികളുടെ ചുമതല എസ്.ഐയ്ക്കായിരുന്നു. പെണ്‍കുട്ടി അന്ന്, ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു. ഇപ്പോള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. സ്റ്റുഡന്റ് കൗണ്‍സിലറോടാണ് പീഡനവിവരം പെണ്‍കുട്ടി വെളിപ്പെടുത്തിയത്. കൗണ്‍സിലര്‍ ഉടനെ തൃശൂര്‍ റൂറല്‍ വനിതാ പൊലീസിനെ അറിയിച്ചു. പെണ്‍കുട്ടിയുടെ പരാതി രേഖാമൂലം വാങ്ങി കേസെടുത്തു.
പ്രാഥമിക അന്വേഷണത്തില്‍ എസ്.ഐ: ചന്ദ്രശേഖരന് പങ്കുണ്ടെന്ന് വ്യക്തമായി. അതുക്കൊണ്ടാണ്, കയ്യോടെ അറസ്റ്റ് ചെയ്തതെന്ന് റൂറല്‍ എസ്.പി: നവനീത് ശര്‍മ പറഞ്ഞു. ചാപ്പാറയിലെ വിനോദസഞ്ചാര കേന്ദ്രത്തിനു സമീപത്തും കൊടുങ്ങല്ലൂരിലും കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് വിവരം. പെണ്‍കുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തി.