TOPICS COVERED

കൊല്ലത്ത് ഷവർമ ലഭിച്ചില്ലെന്ന പേരിൽ ആക്രമണം നടത്തിയ പ്രതിയെ കഴിഞ്ഞ ദിവസമാണ് പൊലീസ് പിടികൂടിയത്. കൊല്ലം പരവൂർ കുളച്ചേരി വീട്ടിൽ സഹീറിനെയാണ് (23) പരവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പരവൂർ ജംഗ്ഷന് സമീപത്തെ ഹോട്ടലിൽ സഹീർ കൂട്ടുകാരുമായെത്തി ഷവർമ്മ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ചോദിച്ച അത്രയും ഷവർമ്മ നൽകാൻ സാധിക്കാത്തതോടെയാണ് തല്ലും കത്തികുത്തും ഉണ്ടായത്. 

ഹോട്ടലിൽ രണ്ട് ഷവർമയാണ് ഉള്ളതെന്നും അത് മറ്റൊരാൾക്ക് കൊടുക്കാനാണെന്നും ഹോട്ടൽ ഉടമ സോണിയ പറഞ്ഞു. എന്നാൽ തയ്യാറാക്കി വച്ചിരിക്കുന്ന ഷവർമ വേണമെന്ന് വാശിപിടിച്ച യുവാക്കൾ ഷവർമ എടുക്കാൻ ശ്രമിച്ചു. ഇതിനെ തുടർന്നാണ് പ്രതികൾ ആക്രമണം നടത്തിയത്. ഹോട്ടൽ ജീവനക്കാരനെ കുത്താൻ ശ്രമിക്കുകയും സോണിയെ മർദിക്കുകയും ചെയ്തു.

ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും യുവാക്കൾ ബൈക്കിൽ രക്ഷപ്പെട്ടിരുന്നു. മദ്യ ലഹരിയിലായിരുന്നു യുവാക്കൾ. ഒളിവിലായിരുന്ന സഹീറിനെ പരവൂർ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതിയായ രണ്ടാമത്തെ ആളിനായി അന്വേഷണം തുടരുകയാണ്.

കൊല്ലത്ത് ഷവർമയെ ചൊല്ലിയുള്ള തർക്കത്തിനിടെ ഹോട്ടലിൽ ആക്രമണം. ഹോട്ടൽ ജീവനക്കാരനെ കുത്താൻ ശ്രമിക്കുകയും ഹോട്ടൽ ഉടമയായ സ്ത്രീയെ യുവാക്കൾ മർദിക്കുകയും ചെയ്തു. കേസിൽ ഒരാൾ അറസ്റ്റിലായി.കഴിഞ്ഞ ബുധൻ രാത്രിയാണ് പരവൂർ തെക്കുംഭാഗം റോഡിലുള്ള ഹോട്ടലിൽ കേസിനാസ്പദമായത് നടന്നത്. 

ENGLISH SUMMARY:

Shawarma asked but not given; Youths stabbed hotel staff in Kollam