cm-gunman-anil-2

നവകേരളയാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത്കോൺഗ്രസ് നേതാക്കളെ വളഞ്ഞിട്ട് തല്ലിയ മുഖ്യമന്ത്രിയുടെ  ഗൺമാൻമാർക്ക് പൊലിസിൻ്റെ ക്ലീൻ ചിറ്റ്''കേസ് അവസാനിപ്പിക്കാൻ ജില്ലാ ക്രൈംബ്രാഞ്ച് ആലപ്പുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്രേട്ട് കോട നിയിൽ റഫറൻസ് റിപ്പോർട്ട് നൽകി. ഗൺമാൻമാർ യൂത്ത്കോൺഗ്രസ് നേതാക്കളെ  മർദിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചില്ലെന്ന വിചിത്രവാദമാണ് റിപ്പോർട്ടിലുള്ളത്.

 

മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുക മാത്രമാണ് ഉദ്യോഗസ്ഥർ ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നു.പരാതിക്കാധാരമായ തെളിവുകൾ ഇല്ലവാഹനത്തിനടുത്തേക്ക് പാഞ്ഞടുത്ത വരെ തടയുക മാത്രമാണ് ചെയ്ത തെന്ന് റിപ്പോർട്ടിലുണ്ട്. കഴിഞ്ഞ വർഷം ഡിസംബർ 15 ന് ആലപ്പുഴ ജനറൽ ആശുപത്രി ജങ്ഷനിലാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. അജയ് ജ്യൂവൽ കുര്യാക്കോസ്, കെ.എസ്.യു  ജില്ലാ പ്രസിഡൻ്റ് എ.ഡി. തോമസ് എന്നിവരെ മർദ്ദിച്ചത്. നവകേരള ബസ് കടന്നുപോകുമ്പോൾ മുദ്രാവാക്യം വിളിച്ച ഇവരെ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാർ, സുരക്ഷാ സേനയിലെ സന്ദീപ് എന്നിവരുടെ നേതൃത്വത്തിലാണ് മർദിച്ചത്. കോടതി നിർദേശത്തെ തുടർന്നാണ് പൊലിസ് അന്വേഷണം നടത്താൻ തയാറായത്.

ENGLISH SUMMARY:

Cleanchit for the gunmen who beat up the Youth Congress workers