മലപ്പുറം നിലമ്പൂരിൽ  5 വയസുകാരി ക്രൂര പീഢനത്തിനിരയായി. നിലമ്പൂർ എൽഐസി റോഡിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന അതിഥി തൊഴിലാളിയുടെ മകളാണ് പീഡനത്തിന് ഇരയായത്. തൊട്ടടുത്തു താമസിക്കുന്ന 53 കാരനായ അതിഥി തൊഴിലാളി അലി ഹു‌സൈ‌നെ പൊലീസ് അറസ്റ്റ് ചെയ്തു. ചിപ്സ് കൊടുക്കാമെന്നു പറഞ്ഞാണ് 5 വയസുകാരിയെ കൂട്ടിക്കൊണ്ടു പോയത്. കുട്ടി ബഹളം വച്ചതോടെ ഓടി രക്ഷപ്പെട്ട പ്രതിയെ തൊട്ടടുത്ത ആക്രിക്കടയിൽ നിന്നാണ് പിടികൂടിയത്.

പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാൾ ഒളിവിൽ പോകാൻ സാധ്യതയുള്ളതിനാൽ വിചാരണ നടത്തി വിധി പ്രഖ്യാപിക്കും വരെ ജയിലിൽ പാർപ്പിക്കാൻ കോടതിക്ക് അപേക്ഷ നൽകുമെന്നു അധികൃതർ പറഞ്ഞു.

ENGLISH SUMMARY:

five year old girl raped accused held in malappuram Nilambur