പത്തനംതിട്ട അടൂരിൽ രോഗിയോട് കൈക്കൂലി ചോദിച്ച സർക്കാർ ഡോക്ടറിന് സസ്പെൻഷൻ. അടൂർ ജനറൽ ആശുപത്രിയിലെ അസിസ്റ്റൻറ് സർജൻ ഡോക്ടർ എസ് വിനീതിനെയാണ് ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്തത്. ഡിഎംഒയുടെ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി. പുറത്തെ മുഴ നീക്കം ചെയ്യാൻ എത്തിയ സ്ത്രീയോട് 12,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട ശബ്ദരേഖ പുറത്തുവന്നിരുന്നു.
ഇടതുപക്ഷ യുവജന സംഘടന അടക്കം നടപടി ആവശ്യപ്പെട്ട് പ്രതിഷേധിച്ചതോടെയാണ് നടപടി ഉണ്ടായത്. പരാതി ലഭിച്ചെങ്കിലും ആശുപത്രി സൂപ്രണ്ട് ഡി.എം.ഒയെ പോലും അറിയിച്ചിരുന്നില്ല.