ഗുണ്ടാനേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസില്‍ പൊലീസ് ചോദ്യം ചെയ്ത ശ്രീനാഥ് ഭാസിയുടെയും പ്രയാഗ മാർട്ടിന്റെയും മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്. ഇരുവര്‍ക്കും ഓംപ്രകാശിനെ മുൻപരിചയം ഇല്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. രണ്ടു പേരുടേയും മൊഴികളിൽ പൊരുത്തക്കേടുകൾ ഇല്ല. ആഡംബര ഹോട്ടലിൽ എത്തിയത് വെളുപ്പിന് 4 മണിക്കാണ്. 7 മണിയോടെ ഇരുവരും മുറി വിട്ട് ഇറങ്ങി . സിസിടിവി ദൃശ്യങ്ങൾ അടക്കം കാണിച്ചായിരുന്നു ചോദ്യം ചെയ്യല്‍.  

Read Also: ‘പ്രയാഗയുടെ മൊഴി തൃപ്‌തികരം’; വീണ്ടും ചോദ്യം ചെയ്യേണ്ടെന്ന് നിഗമനം

അതേസമയം, ബിനു ജോസഫിന്റെയും  - ശ്രീനാഥ് ഭാസിയുടെയും സാമ്പത്തിക ഇടപാടുകളിൽ പോലീസിന് സംശയം പ്രകടിപ്പിച്ചു. ഇരുവരും തമ്മിൽ ലഹരി ഇടപാട് നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കും . 

ഹോട്ടലിൽ പോയത് ശ്രീനാഥ് ഭാസിയും ഫ്ലാറ്റിലുള്ള സുഹൃത്തുക്കളും ചേർന്നെന്ന് പ്രയാഗ മൊഴി നല്‍കി. എന്നാല്‍ അവിടെ ആരൊക്കെ ഉണ്ടെന്ന് അറിയില്ലായിരുന്നു . വിശ്രമിക്കാൻ ഒരു മുറിയിൽ 

മാത്രമാണ് കയറിയത് . ഓം പ്രകാശിനെ ഹോട്ടലിൽ കണ്ടില്ലെന്നും പ്രയാഗ അന്വേഷണ സംഘത്തിന് മുൻപിൽ മൊഴി നൽകി . 

ഇരുവരും കാക്കനാടുള്ള ഹോട്ടലിലെ ഡിജെ പാർട്ടിയിൽ പങ്കെടുത്ത ശേഷമാണ് ആഡംബര ഹോട്ടലിൽ എത്തിയത് . പ്രയാഗ അവിടെ നിന്നും രാവിലെ കോഴിക്കോടേക്ക് തിരിച്ചു . വാർത്തകൾ വന്ന ശേഷം ഓൺലൈനിലൂടെയാണ് ഓം പ്രകാശിനെ കുറിച്ച് അറിഞ്ഞതെന്നും പോലീസിനോട് പറഞ്ഞു . പ്രയാഗയുടെ ഈ മൊഴി പോലീസ് വിശ്വാസത്തിലെടുത്തിട്ടുണ്ട്. ഇരുവരുടെയും ഫോൺ രേഖകൾ വിശദമായി പരിശോധിക്കും.   

റിമാൻഡ് റിപ്പോർട്ടിൽ പേരുള്ള മറ്റുള്ള ആളുകളുടെ മൊഴിയുമായി താരതമ്യം ചെയ്യും . പൊരുത്തക്കേട് കണ്ടെത്തിയാൽ മാത്രമേ ഇരുവരെയും വീണ്ടും വിളിപ്പിക്കുകയുള്ളൂ. 

ENGLISH SUMMARY:

Prayaga Martin’s statement 'satisfactory', no further questioning likely in narcotics case