പാലക്കാട് എലപ്പുള്ളിയിലെ ജനവാസമേഖലയില്‍ ആശങ്ക വിതച്ച പന്നിക്കൂട്ടത്തെ ഒടുവില്‍ വെടിവച്ചുകൊന്നു. ആറുവീടുകള്‍ക്കിടയിലെ കിണറ്റില്‍ അകപ്പെട്ട അഞ്ചുപന്നികളെയും കഴുത്തില്‍ കുരുക്കിട്ട ശേഷമാണ് വെടിവച്ചുകൊന്നത്.
കാട്ടുപന്നി ആക്രമണം പതിവായ നാട്ടില്‍, ഇവയെ കരയിലേക്ക് കയറ്റിയാല്‍ അപകടമെന്ന് നാട്ടുകാര്‍ പറഞ്ഞതോടെയാണ് വെടിവച്ചുകൊല്ലാന്‍ വനംവകുപ്പ് തീരുമാനിച്ചത്.മണിക്കൂറുകളാണ് പന്നിക്കൂട്ടം ആശങ്ക വിതച്ചത്. അഞ്ചുവട്ടവും ഉന്നം പിഴച്ചില്ലെന്നും നാട്ടുകാരുടെ ആശങ്ക പരിഹാരിക്കാനായതില്‍ സന്തോഷമുണ്ടെന്നും ഷൂട്ടറായ ആദിത്യന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.