കുടുംബ വഴക്കിനെ തുടർന്ന് എറണാകുളം നായരമ്പലത്ത് ഭാര്യ ഭർത്താവിനെ കുത്തിക്കൊന്നു. കാറ്ററിംഗ് സ്ഥാപനം ഉടമ അറയ്ക്കൽ ജോസഫാണ് കൊല്ലപ്പെട്ടത്. ഭാര്യ പ്രീതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. വൈകിട്ട് അഞ്ചുമണിക്ക് ശേഷമാണ് കൊലപാതകം എന്നാണ് സൂചന. ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന ജോസഫിനെ പിന്നിൽ നിന്നും കുത്തി വീഴ്ത്തുകയായിരുന്നു. കാറ്ററിംഗ് തൊഴിലാളികൾ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.