കൊച്ചിയില്‍ പട്ടാപ്പകല്‍ ബൈക്ക് മോഷ്ടിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ മനോരമ ന്യൂസിന്. നാലരലക്ഷം രൂപയുടെ ബൈക്കുമായി കടന്ന പ്രതികള്‍ കൊല്ലത്ത് പിടിയില്‍. കൊല്ലം സ്വദേശി സാവിയോ ബാബുവും കൊടുങ്ങല്ലൂര്‍ സ്വദേശി ചാള്‍സ് മൈക്കിളുമാണ് പിടിയിലായത്. സ്റ്റാര്‍ട്ടാക്കാന്‍ കഴിയാത്തതിനാല്‍ ചവിട്ടി തള്ളിയാണ് പ്രതികള്‍ ബൈക്ക് കൊണ്ടുപോയത്. വ്യാജ നമ്പര്‍ പ്ലേറ്റ് പതിച്ച മറ്റൊരു ബൈക്കിലെത്തിയായിരുന്നു മോഷണം. സിസിടിവി ദൃശ്യങ്ങള്‍ പിന്തുടര്‍ന്നാണ് എളമക്കര പൊലീസ് പ്രതികളെ പിടികൂടിയത് . ബൈക്ക് മോഷ്ടിച്ചത് "ബൈക്കില്ലാത്ത' സുഹൃത്തിനായെന്ന് പ്രതികള്‍ മൊഴി നല്‍കി. മോഷണത്തില്‍ കൂടുതല്‍പേര്‍ക്ക് പങ്കുള്ളതായും പൊലീസ് സംശയിക്കുന്നു.