വൈക്കം പൊലീസ് സ്റ്റേഷന് ഏതാനും മീറ്റർ മാത്രം മാറിയുള്ള കടകളിലെ സീലിംങ്ങ് തകർത്ത് അകത്ത് കയറുന്നതും മോഷണം നടത്തുന്നതിന്റേയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. മറ്റു ജില്ലകളിലും മോഷണം നടത്തിവന്നിരുന്ന പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. പുലർച്ചെ ഒരുമണിക്കും മൂന്നരയ്ക്കും ഇടയിലാണ് നാല് കടകളിൽ ഓടും സീലിംങ്ങും പൊളിച്ച്മോഷ്ടാവ് അകത്ത് കടന്നത്. ജ്വല്ലറികളിലെ മേശകൾ പരതി എല്ലാം വാരി വലിച്ച് പുറത്തിട്ട ശേഷം ലോക്കറുകൾ തുറക്കാനാവാതെയാണ് മറ്റ് രണ്ട് കടകളിൽ കൂടി കയറിയത്.
ഷൂസും കൈയ്യുറകളും ധരിച്ചാണ് മോഷ്ടാവ് എത്തിയതെന്നും ദൃശ്യങ്ങളിൽ കാണാം.ബേക്കറിയിൽ നിന്ന് 2800 രൂപയും തുണിക്കടയിൽ നിന്ന് 500 രൂപയും ഏതാനും പത്തിന്റെ നോട്ടുകളുമായാണ് കടന്നത്. ജ്വല്ലറികളിൽ മുൻപും മോഷണശ്രമം നടന്നിട്ടുണ്ട്. വൈക്കത്തഷ്ടമി ഉൽസവം അടുത്ത മാസം നടക്കാനിരിക്കെ പൊലീസ് നടപടി ശക്തമാക്കണമെന്നാണ് വ്യാപാരി കളുടെയും നാട്ടുകാരുടെയുംആവശ്യം.