മദ്യലഹരിയില്‍ മകന്‍ അച്ഛനെ കൊലപ്പെടുത്തി. കൊല്ലം കൊട്ടാരക്കരയിലാണ് അതിദാരുണമായ കൊലപാതകം നടന്നത്. മകനെ പൊലീസ് അറസ്റ്റു ചെയ്തു.
തൃക്കണ്ണമംഗല്‍ സ്വദേശി എണ്‍പത്തിയൊന്നു വയസുളള തങ്കപ്പന്‍ആചാരിയാണ് കൊല്ലപ്പെട്ടത്. മകന്‍ അജിത്തിനെ പൊലീസ് പിടികൂടി. മദ്യലഹരിയിലാണ് അജിത് അച്ഛനെ കൊലപ്പെടുത്തിയത്. അച്ഛനും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഗോപാലന്‍ആചാരിയുടെ കഴുത്തില്‍ തോര്‍ത്ത് മുറുക്കിയശേഷം ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം നടത്തിയ ശേഷം വീടു പൂട്ടി സമീപത്ത് അടഞ്ഞുകിടന്ന മറ്റൊരു വീടിന് മുന്നിലാണ് അജിത്ത് കിടന്നിരുന്നത്. അച്ഛനെ കൊന്ന കാര്യം അജിത്ത് സുഹൃത്തിനെ ഫോണില്‍ വിളിച്ച് വിവരം പറഞ്ഞു. സുഹൃത്ത് പഞ്ചായത്ത് അംഗത്തോട് പറയുകയും തുടര്‍ന്ന് പൊലീസ് എത്തുകയുമായിരുന്നു.
മദ്യപാനമാണ് അജിത്തിന്റെ ജീവിതം തകര്‍ത്തത്. ഭാര്യ വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഉപേക്ഷിച്ചു പോയതാണ്. അധ്യാപികയായിരുന്ന അജിത്തിന്റെ അമ്മ രണ്ടു വര്‍ഷം മുന്‍പ് മരിച്ചു. ഫയര്‍ ഒാഫിസറായി വിരമിച്ച ഗോപാലന്‍ആചാരിയും അജിത്തും മാത്രമായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്. ലഹരിയില്‍ അബോധാവസ്ഥയിലായ അജിത്തിനെ പൊലീസ് കൊട്ടാരക്കര താലൂക്കാശുപത്രിയിലെത്തിച്ച ശേഷം വിശദമായി ചോദ്യം ചെയ്തു. അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.