kollam-chithara-pocso-case

കൊല്ലം ചിതറയിൽ പ്ലസ് വൺ വിദ്യാർഥിനിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. പത്തനംതിട്ട കൂടല്‍ മുറിഞ്ഞകല്‍ സ്വദേശി ഗോകുല്‍, അടൂര്‍ ഏനാദിമംഗലം സ്വദേശി സുബിന്‍ എന്നിവരാണ് അറസ്റ്റിലായത്. 

 

കഴിഞ്ഞ വര്‍ഷം ബന്ധുവീട്ടില്‍ വിവാഹത്തിന് എത്തിയപ്പോഴാണ് ഗോകുല്‍ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. മൊബൈല്‍ നമ്പര്‍ കൈക്കലാക്കിയും സമൂഹമാധ്യമങ്ങള്‍ വഴിയും പെണ്‍കുട്ടിയുമായി അടുപ്പം തുടര്‍ന്നു. ചില ദിവസങ്ങളില്‍ പെണ്‍കുട്ടി സ്കൂളില്‍ പോയിരുന്നില്ല. പെണ്‍കുട്ടിയും ഗോകുലും ഒന്നിച്ചുളള ഫോട്ടോ പെണ്‍കുട്ടിയുടെ ബന്ധു ഇന്‍സ്റ്റഗ്രാമില്‍ കണ്ടതോടെയാണ് സംശയമായത്. ചൈല്‍‌ഡ് ലൈന്‍ മുഖേന പെണ്‍കുട്ടിക്ക് കൗണ്‍സിലിങ് നല്‍കിയപ്പോളാണ് പെണ്‍കുട്ടി ലൈംഗികചൂഷണം വെളിപ്പെടുത്തിയത്. സുബിന്റെ വീട്ടിലെത്തിച്ചായിരുന്നു പീ‍ഡിപ്പിച്ചത്. പരാതിയില്‍ ചിതറ പൊലീസ് പോക്സോ വകുപ്പ് ചുമത്തി യുവാക്കളെ അറസ്റ്റു ചെയ്തു.

ENGLISH SUMMARY:

Two youths have been arrested in the case of abducting and assaulting a Plus One student in Chithara, Kollam. The arrested individuals are Gokul from Murinjakal, Koodal, Pathanamthitta, and Subin from Enadimangalam, Adoor.