lorry-driverbike

TOPICS COVERED

കാഞ്ഞിരപ്പള്ളിയിൽ  നടുറോഡിൽ  ലോറി ഡ്രൈവറോട്  യുവാവിന്റെ പരാക്രമം. നിരവധി കേസുകളിലെ പ്രതിയായ കാഞ്ഞിരപ്പള്ളി സ്വദേശിയാണ് തമിഴ്നാട് സ്വദേശിയായ ലോറി ഡ്രൈവറെ വഴിയിലിട്ട് മർദ്ദിച്ചത്. കാഞ്ഞിപ്പള്ളി ബസ് സ്റ്റാൻഡിന് മുമ്പിൽ  കഴിഞ്ഞ ദിവസം രാത്രിയുണ്ടായ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു 

 

നിരവധി കേസുകളിലെ പ്രതിയും കാഞ്ഞിരപ്പള്ളി സ്വദേശിയുമായ ബ്ലസനാണ് തമിഴ്നാട് സ്വദേശിയായ ലോറി ഡ്രൈവറെ മർദ്ദിക്കുന്നത്. കൂടാതെ ബിയർ കുപ്പി പൊട്ടിച്ച് കുത്തുമെന്ന ഭീഷണി മുഴക്കിയ യുവാവ്  സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. 

രാത്രി 9 മണിയോടടുത്താണ് സംഭവം.  ബ്ലസൻ പെട്ടന്ന് ബ്രേക്ക് ചവിട്ടിയതോടെ പിന്നാലെ എത്തിയ ലോറി  ബൈക്കിൽ ഇടിക്കുകയായിരുന്നു. ബൈക്കിൽ നിന്നറങ്ങിയ ഇയാൾ ഡ്രൈവറെ വാഹനത്തിലുള്ളിൽ വെച്ചും തല്ലി. 

മർദ്ദനമേറ്റ ഡ്രൈവർ ദേഹസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന്  ഏറെ നേരം കഴിഞ്ഞാണ് യാത്ര പുറപ്പെട്ടത്. സംഭവത്തിൽ ഡ്രൈവർ പരാതി നൽകിയിട്ടില്ലന്നാണ് കാഞ്ഞിരപ്പള്ളി പൊലീസ് പറയുന്നത്. അതേ സമയം മറ്റൊരു കേസിൽ ബ്ലസനെ കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ENGLISH SUMMARY:

Lorry driver attacked by young