sttudent-benglure

TOPICS COVERED

മലയാളി വിദ്യാർഥിനിയെ ബെംഗളുരുവിലെ കോളജ് ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി കീരിത്തോട് കിഴക്കേപ്പാത്തിക്കൽ ഹരിയുടെ മകൾ അനഘയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബെംഗളുരൂവിലെ സ്വകാര്യ കോളജിൽ നഴ്സിംഗ് വിദ്യാർഥിയായിരുന്നു അനഘ. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അനഘയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

 

അനഘയുടെ മുറിയിൽ നിന്ന് ആത്മഹത്യക്കുറിപ്പും മരണത്തിന് തൊട്ടുമുൻപ് മൊബൈലിൽ പകർത്തിയ വീഡിയോ ദൃശ്യങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അനഘയുടെ മൃതദേഹം ബെംഗളുരൂവിലെ വിക്ടോറിയ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരണകാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റ്മോർട്ടതിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും

Google News Logo Follow Us on Google News

ENGLISH SUMMARY:

The student hanged herself in the hostel