case-of-taking-the-thali-po

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ തളി പാത്രം എടുത്തതില്‍ കേസ്. ഓസ്ട്രേലിയന്‍ പൗരനായ ഗണേഷ് ഝായ്ക്കെതിരെ കേസെടുത്തു. ക്ഷേത്രത്തിലെ വസ്തു എടുത്തതിന് ബി.എന്‍.എസ് 314 ചുമത്തി. മോഷണമല്ലെന്നാണ് പൊലീസ് സ്ഥിരീകരണം. ഗണേഷ് ഝായെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടും. ഗണേഷ് ഝായുടെ  പാസ്പോര്‍ട്ട് പിടിച്ചെടുത്തു.

 

പാത്രം കൈവശപ്പെടുത്തിയതിന് കസ്റ്റഡിയിലായ ഒാസ്ട്രേലിയന്‍ പൗരന്‍ ഗണേഷ് ഝായ്ക്ക്  മോഷണത്തിന് ഉദ്ദേശമില്ലായിരുന്നുവെന്ന് പൊലീസ്. കസ്റ്റഡിയിലുളളവര്‍ക്കെതിരെ മോഷണത്തിന് കേസെടുക്കില്ല. പൂജാ സാധനങ്ങള്‍ താഴെ വീണപ്പോള്‍ ക്ഷേത്രത്തിലുണ്ടായിരുന്ന മറ്റൊരാള്‍ എടുത്തു നല്കിയത് ഈ പാത്രത്തിലായിരുന്നുവെന്നാണ് മൊഴി. 

ആരും തടയാത്തിനാല്‍ പാത്രവുമായി പുറത്തേയ്ക്ക് പോയെന്നും ക്ഷേത്രത്തില്‍ നിന്ന് ലഭിച്ച പാത്രം അമൂല്യമായി കരുതി സൂക്ഷിച്ചെന്നുമുളള  മൊഴി ശരിയാണെന്ന വിലയിരുത്തലിലാണ് പൊലീസ്. 13 നാണ് ക്ഷേത്രത്തിലെ അതീവ സുരക്ഷാ മേഖലയില്‍ നിന്ന് തളിപ്പാത്രം കാണായത്. പാത്രം കൈവശമുണ്ടെന്ന് കണ്ടെത്തിയതിനേത്തുടര്‍ന്ന് ഗണേഷ് ഝായേയും മറ്റ് രണ്ട് പേരെയും ഹരിയാനയിലെ ഗുഡ്ഗാവില്‍ നിന്ന് കസ്റ്റഡിലെടുത്ത് കേരളത്തിലെത്തിക്കുകയായിരുന്നു. 

ENGLISH SUMMARY:

A case of taking the thali pot from Sripadmanabha Swamy temple