rahul-mamkootathil-said-tha

പാലക്കാട്ടെ ഡി.എം.കെ സ്ഥാനാർഥിയെ പിൻവലിക്കാൻ തയ്യാറാണെന്ന പി.വി.അൻവറിന്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നതായി യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. അൻവറിന്റെ പിന്തുണയുണ്ടായാൽ യു.ഡി.എഫിന് ഗുണം ചെയ്യും. സർക്കാരിന്റെ കൊള്ളരുതായ്മകൾ നിരന്തരം പറയുന്ന പ്രതിപക്ഷ ശബ്ദമാണ് അൻവറിന്റേതും.  ഈ തിരഞ്ഞെടുപ്പിൽ സർക്കാർ വിരുദ്ധ വോട്ടുകൾ ഏകീകരിക്കാൻ അൻവറിന്റെ നിലപാട് സഹായിക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് പറഞ്ഞു. 

പാലക്കാടും ചേലക്കരയിലും പി.വി.അന്‍വറിന്റെ സ്ഥാനാര്‍ഥികളെ പിന്‍വലിക്കണമെന്നായിരുന്നു യുഡിഎഫിന്റെ ആവശ്യം. വി.ഡി.സതീശന്‍ ഉള്‍പ്പെടെ നേതാക്കള്‍ അന്‍വറുമായി ഫോണില്‍ സംസാരിച്ചു.പാലക്കാട്  സ്ഥാനാര്‍ഥിയെ പിന്‍വലിക്കാമെന്ന് പി.വി.അന്‍വര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ചേലക്കരയിലെ തന്‍റെ സ്ഥാനാര്‍ഥിയെ യുഡിഎഫ് പിന്തുണയ്ക്കണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടു. അന്‍വറിന്റെ ഉപാധി ഗൗരവത്തിലെടുക്കേണ്ടെന്ന് യു‍ഡിഎഫ് നേതൃത്വം. ഉപാധി മുന്നണിയില്‍ ചര്‍ച്ചപോലും ചെയ്യേണ്ടെന്ന് നിലപാട്.

 
ENGLISH SUMMARY:

Rahul Mamkootathil said that Anwar's support will benefit the UDF