മുന്‍ കാമുകിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച് യുവാവ്. ആന്ധ്രാപ്രദേശിലെ കഡപ്പയില്‍ ശനിയാഴ്ചയാണ് സംഭവം. 11ാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥിയെയാണ് മുന്‍ കാമുകന്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി ചികിത്സയിലാണ്.
വിഗ്നേഷ് എന്ന യുവാവാണ് പെണ്‍കുട്ടിയെ കൊല്ലാന്‍ ശ്രമിച്ചത്. ഒളിവില്‍ പോയ പ്രതിയെ കണ്ടെത്താനുള്ള തിരച്ചില്‍ ഊര്‍ജിതമായി നടക്കുന്നതായി പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയും യുവാവും കുട്ടിക്കാലും മുതലേ സുഹൃത്തുക്കളാണ്.
വിഗ്നേഷ് എന്ന യുവാവ് അടുത്തിടെ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചിരുന്നു. എന്നാല്‍ തന്റെ കാമുകിയുമായുള്ള ബന്ധം ഇതിനൊപ്പം തുടരാനാണ് ഇയാള്‍ ശ്രമിച്ചത്. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ കാണണം എന്ന് പറഞ്ഞ് വിഗ്നേഷ് വിളിച്ച് വരുത്തുകയായിരുന്നു. ശേഷം പെട്രോഴിച്ച് തീകൊളുത്തി.
പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് സമീപത്തുണ്ടായിരുന്ന കര്‍ഷകര്‍ ഓടിയെത്തി തീ അണയ്ക്കുകയായിരുന്നു. പെണ്‍കുട്ടിക്ക് 80 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ആശുപത്രിയിലെത്തി ജില്ലാ ജഡ്ജി പെണ്‍കുട്ടിയുടെ മൊഴി എടുത്തു.