mobile-theft-cok

പ്രശസ്ത സംഗീതജ്ഞന്‍ അലന്‍ വാക്കറുടെ കൊച്ചിയിലെ സംഗീതനിശയ്ക്കിടെ നടന്ന മൊബൈല്‍ മോഷണത്തില്‍ പിടിയിലായത് വന്‍ കവര്‍ച്ചാസംഘം. മുംബൈയില്‍ നിന്നും ഡല്‍ഹിയില്‍ നിന്നുമുള്ള സംഘങ്ങളാണ് പ്രതികള്‍. അതിപുര്‍ റഹ്​മാന്‍, വസീം അഹമ്മദ്, സണ്ണി ഭോല യാദവ്, ശ്യാം ബന്‍വാല്‍ എന്നിവരാണ് പിടിയിലായത്. മുംബൈ സംഘാംഗങ്ങള്‍ എത്തിയതും തിരികെ പോയതും വിമാനത്തിലും ട്രെയിനിലുമായാണെന്ന് പൊലീസ് വെളിപ്പെടുത്തി. 

 

നഷ്ടപ്പെട്ട മൊബൈല്‍ഫോണുകള്‍ മുംബൈയിലും ഗുജറാത്തിലും എത്തിയതായി പ്രത്യേക അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. 26 ഐഫോണുകളടക്കം 39 ഫോണുകളാണ് സംഗീതനിശയ്ക്കിടെ മോഷണം പോയത്. 

Google News Logo Follow Us on Google News

Choos
ENGLISH SUMMARY:

The police have caught the accused in mobile phone theft case. The culprits are gangs from Mumbai and Delhi.