atm-theft-case-2
  • കോഴിക്കോട് കാട്ടിലപീടികയില്‍ യുവാവിനെ ബന്ദിയാക്കി പണം കവര്‍ന്ന കേസ്
  • പരാതിക്കാരന്‍ സുഹൈലും രണ്ട് സുഹൃത്തുക്കളും കസ്റ്റഡിയില്‍
  • ഇന്ത്യ വണ്‍ എടിഎമ്മില്‍ നിറയ്്ക്കാന്‍ കൊണ്ടുപോയ 72 ലക്ഷം രൂപയാണ് കവര്‍ന്നത്

കോഴിക്കോട് കൊയിലാണ്ടിയിൽ യുവാവിനെ ബന്ദിയാക്കി പണം കവർന്ന കേസിൽ പരാതിക്കാരനും സുഹൃത്തുക്കളും പോലീസ് പിടിയിൽ. യുവാവിന്റെ കണ്ണിൽ മുളക് പൊടി വിതറി, ബന്ദിയാക്കി പണം കവർന്നത് പ്രതികൾ നടത്തിയ നാടകമാണെന്ന്  പോലീസ് കണ്ടെത്തി. പയ്യോളി സ്വദേശി  സുഹൈലും രണ്ട് സുഹൃത്തുക്കളുമാണ് കസ്റ്റഡിയിൽ ഉള്ളത്.ഇന്ത്യ വൺ എ ടി എമ്മിൽ നിറക്കാൻ  കൊണ്ടുപോയ  72 ,40,000 രൂപയാണ് പ്രതികൾ കവർന്നത് 

 

എടിഎം ജീവനക്കാരനായ തിക്കോടി സ്വദേശി സുഹൈലിനെ കാറിൽ ബന്ദിയാക്കി  72 ലക്ഷത്തി നാൽപതിനായിരം രൂപ കവർന്നെന്നായിരുന്നു  പരാതി.   ഫോറൻസിക് വിദ്ഗധരും കാർ പരിശോധിച്ചു. കൊയിലാണ്ടി പൊലീസ് ആണ് കേസ് അന്വേഷിക്കുന്നത്.

Google News Logo Follow Us on Google News

ENGLISH SUMMARY:

72 lakh robbery by taking the young man hostage; 3 people including the complainant are in custody