police-attack-kozhikode

കോഴിക്കോട് നൈറ്റ് പട്രോളിങ്ങിനിടെ പൊലീസുകാർക്ക് നേരെ അക്രമണം. നടക്കാവ് പൊലീസ് സ്റ്റേഷനിലെ 3 പൊലീസുകാർക്ക് പരുക്കേറ്റു. സംഭവത്തില്‍ രണ്ടു പേര്‍ പിടിയിലായി. എലത്തൂര്‍ സ്വദേശികളായ അബ്ദുല്‍ മുനീര്‍, അന്‍സാര്‍ എന്നിവരാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പ്രതികളെ വലയിലാക്കിയത്.

 

ഇന്ന് പുലര്‍ച്ചെയാണ് അരയിടത്തുപാലത്തിന് സമീപം പട്രോളിങ്ങിനിടെ നടക്കാവ് പൊലിസിന് നേരെ കാറിലെത്തിയ സംഘത്തിന്‍റെ ആക്രമണമുണ്ടായത്. പരുക്കേറ്റ പൊലിസുകാര്‍ ബീച്ച് ആശുപത്രിയില്‍ ചികില്‍സ തേടി. പിന്നാലെ നടത്തിയ തിരച്ചിലില്‍ പ്രതികളുടെ കാര്‍ സരോവരത്തിന് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തൊട്ടുപിന്നാലെയാണ് പ്രതികളെയും പിടികൂടിയത്. ഇന്ന് വൈകിട്ട് ഇവരെ കോടതിയില്‍ ഹാജരാക്കും. 

സംശയാസ്പദമായ സാഹചര്യത്തിൽ കാർ നിർത്തിയിട്ടതു കണ്ടാണ് പൊലീസ് യുവാക്കളെ ചോദ്യം ചെയ്തത്. ഇതിനിടെ പൊലീസിനെ ആക്രമിക്കുകയായിരുന്നു. എഎസ്ഐ സിജിത്ത്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ നവീൻ, രതീഷ് എന്നിവർക്കാണു പരുക്കേറ്റത്.

ENGLISH SUMMARY:

During a night patrol in Kozhikode, police officers were attacked, leaving three officers from the Nadakkavu police station injured. Two suspects, Abdul Munir and Ansar, both residents of Elathur, have been arrested in connection with the incident. The attack occurred early this morning while the officers were on patrol.