കൊച്ചിയിലെ മൊബൈല്‍ കൂട്ടക്കവര്ച്ചക്കേസില് മുംബൈ ഗ്യാങ്ങ് തലവന്‍ ഒളിച്ചത് വീട്ടിലെ കട്ടിലിനുള്ളില്‍. സണ്ണി ഭോല യാദവിനെയാണ് കൊച്ചി സിറ്റി പൊലീസ് കട്ടില് പൊളിച്ച് പിടികൂടിയത്. പ്രതികളുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പിന്തുടര്ന്നാണ് പൊലീസ് താനയിലെ ഫ്ലാറ്റിലെത്തിയത്. ഫ്ലാറ്റില്‍ നിന്ന് പ്രതികളെ പിടികൂടുന്ന ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു.
Read Also: മൊബൈൽ കൂട്ടക്കവർച്ച: ‘ഡൽഹി ഗ്യാങ്ങി’നെ പിടികൂടുന്ന ദൃശ്യങ്ങൾ പുറത്ത്; ‘തലവൻ’ കൊടും ക്രിമിനല്‍
സണ്ണിയുടെ കൂട്ടാളി ശ്യാമിന്റെ ഫ്ലാറ്റ് പൊലീസ് അരിച്ചുപെറുക്കിയെങ്കിലും സണ്ണിയെ കണ്ടെത്താനായില്ല. വീട്ടിലുണ്ടായിരുന്ന ശ്യാമിന്റെ അമ്മയെയും ചോദ്യം ചെയ്തെങ്കിലും സണ്ണിയെ അറിയില്ലെന്നായിരുന്നു മൊഴി. മൊബൈലുകള്‍ക്കായുള്ള പരിശോധന തുടരുന്നതിനിടെയാണ് അറയോടു കൂടിയ കട്ടില് ശ്രദ്ധയില്‍പ്പെട്ടത്. കിടക്കയടക്കം മാറ്റി അറപൊളിച്ചുള്ള പരിശോധനയില്‍ സണ്ണി ഭോല യാദവിനെ കണ്ടെത്തി. വായുസഞ്ചാരമില്ലാത്ത അറയില്‍ മണിക്കൂറുകളോളം കിടന്ന സണ്ണി അവശനിലയിലായിരുന്നു.
Kochi mobilephone robbery case; main accuse arrested