ബലാല്‍സംഗക്കേസില്‍ അന്വേഷണവുമായി താന്‍ സഹകരിച്ചില്ലെന്ന അന്വേഷണസംഘത്തിന്‍റെ വാദം തള്ളി സുപ്രീം കോടതിയില്‍ നടന്‍ സിദ്ദിഖിന്‍റെ സത്യവാങ്മൂലം. അന്വേഷണോദ്യോഗസ്ഥന്റെ മുന്നിൽ ഹാജരായിരുന്നുവെന്നും ചോദ്യംചെയ്യലുമായി സഹകരിച്ചെന്നും സത്യവാങ്മൂലത്തില്‍ സിദ്ദിഖ് വിശദീകരിച്ചു. പോലീസ് ആവശ്യപ്പെട്ടതിൽ തന്റെ കൈവശമുള്ളവ കൈമാറി. പഴയ ഫോണുകൾ ഇപ്പോള്‍ തന്‍റെ കൈവശമില്ല.
അന്വേഷണത്തിന്‍റെപേരില്‍ തന്നെയും കുടുംബാംഗങ്ങളെയും അജ്ഞാത പൊലീസ് ഉദ്യോഗസ്ഥര്‍ പിന്തുടരുന്നുവെന്ന ആരോപണവും സിദ്ദിഖ് ആവര്‍ത്തിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കാനിരിക്കെയാണ് സിദ്ദിഖിന്‍റെ സത്യവാങ്മൂലം. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സര്‍ക്കാര്‍ കഴിഞ്ഞദിവസം സത്യവാങ്മൂലം നല്‍കിയിരുന്നു.