TOPICS COVERED

തമിഴ്നാട് ശിവഗംഗയിലെ സിങ്കംപുണരിയില്‍ പിഞ്ച് കുഞ്ഞിനോട് ക്രൂരത. ജനിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ കുഞ്ഞിനെ റോഡരികില്‍ ഉപേക്ഷിച്ചു. കുഞ്ഞിന്‍റെ കഴുത്തിലും കയ്യിലും മുറിവേറ്റിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.

ജനിച്ച് മണിക്കൂറുകള്‍ മാത്രം പ്രായമുള്ള കുഞ്ഞിനോടാണ് കണ്ണില്ലാത്ത ഈ ക്രൂരത. സിങ്കംപുണരിയിലെ മുത്തിയ കോളനിയിലുള്ളവര്‍ ഇന്നലെ രാത്രി  കുഞ്ഞിന്റെ കരച്ചില്‍ കേട്ടാണ് അന്വേഷിച്ചിറങ്ങിയത്. കഴുത്തിലും കയ്യിലും മുറിവേറ്റ നിലയില്‍ കണ്ട ആണ്‍കുഞ്ഞിനെ ഉടന്‍ തന്നെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പിന്നാലെ പൊലീസിലും  വിവരമറിയിച്ചു. 

കുഞ്ഞിന്‍റെ പൊക്കിള്‍ക്കൊടി പോലും വേര്‍പ്പെടുത്തിയിട്ടുണ്ടായിരുന്നില്ല.  ഗവണ്‍മെന്‍റ് പ്രൈമറി ഹെല്‍ത്ത് സെന്ററിലെ ശിശുരോഗ വിദഗ്ധയടക്കമുള്ളവരെത്തി കുഞ്ഞിന് പ്രാഥമിക ചികില്‍സ നല്‍കി. വിദഗ്ധ ചികില്‍സയ്ക്കായി കുഞ്ഞിനെ മധുര ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന്റെ അമ്മയടക്കമുള്ളവരെ കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടങ്ങിക്കഴിഞ്ഞു.

ENGLISH SUMMARY:

The baby was abandoned on the roadside within hours of its birth in Singampunari