കൊച്ചിയില്‍ പരാതി അന്വേഷിക്കാനെത്തിയ പൊലീസിനെ കയ്യേറ്റം ചെയ്ത് നാലംഗ കുടുംബം. ചിലവന്നൂര്‍ സ്വദേശി സന്ദീപ് സൗത്ത് പൊലീസിന്‍റെ പിടിയിലായി. സന്ദീപിന്‍റെ ഭാര്യയും ഭാര്യാസഹോദരിയും അമ്മയും പൊലീസിനെ ആക്രമിച്ചുവെന്ന് പൊലീസ് പറഞ്ഞു. സൗത്ത് എസ്.ഐ ശരത്ചന്ദ്രബോസിനും സംഘത്തിനെതിരെയാണ് അതിക്രമം നടന്നത്. സന്ദീപ് മര്‍ദിച്ചുവെന്ന മാതാപിതാക്കളുടെ പരാതി അന്വേഷിക്കാനെത്തിയതാണ് പൊലീസ്. പ്രതികള്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തി കേസെടുത്തു.

ENGLISH SUMMARY:

A family of four assaulted the police who came to investigate the complaint